ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.
കോഴിക്കോട്:മറുനാടൻ മലയാളികളുടെ കൂട്ടായ്മയായ് തുടങ്ങി കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാമൂഹിക സാംസ്കാരിക കലാ സാഹിത്യ മേഖലകളിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഓൾ ഇന്ത്യാ മലയാളി അസോസിയേഷന്റെ പുതിയൊരു കാൽവെപ്പാണ് ദൃശ്യ മാധ്യമ അവാർഡ്. വർഷങ്ങൾക്കുമുൻപു തന്നെ സാഹിത്യമേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന അക്ഷരമുദ്ര പുരസ്കാരം നൽകിവരുന്നുണ്ട്. ഇനി തുടർന്ന് എല്ലാ വർഷങ്ങളിലും മലയാള ദൃശ്യ മാധ്യമരംഗത്ത് മികവു പുലർത്തുന്ന പ്രതിഭകളെ അവാർഡ് നൽകി ആദരിക്കാനാണ് എയ്മ ഉദ്ദേശിക്കുന്നത്. മലയാള ടെലിവിഷനുകളിൽ ടെലിക്കാസ്റ്റ് ചെയ്യുന്ന ജനപ്രിയ സീരിയൽ,മികച്ച സംവിധായൻ, അഭിനേതാക്കൾ, ഛായാഗ്രാഹകൻ, അവതാരകർ,വാർത്താ ചാനലുകളിലെ...









