ഗോഡ് ബ്ലെസ് യു എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി .
എം കെ ഷെജിൻ ആലപ്പുഴ. ഫുൾ ടീം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ആറേശ്വരം സിനിമാസിന്റെ ബാനറിൽ എംബി മുരുഗൻ, ബിനോയ് ഇടതിനകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചനയും സംവിധാനവും ചെയ്യതിരിക്കുന്നത് വിജീഷ് വാസുദേവാണ്. മൂന്നാം നിയമം എന്ന ചിത്രത്തിനു ശേഷം വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമിതാക്കളായ സാമിന്റെയും ക്ലാരയുടെയും ജീവിതത്തിൽ, കൊച്ചിൻ സിറ്റിയിൽ ഒരു ദിവസത്തിലെ നാല് മണിക്കൂറിൽ നടക്കുന്ന അതി തീവ്രമായ വെല്ലുവിളികൾ ആണ് ചിത്രം പറയുന്നത്.ഒരു ത്രില്ലെർ രൂപത്തിൽ കഥ പറഞ്ഞിരിക്കുന്നു. കോവിഡ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന...