Tuesday, October 15, 2024
CinemaLatest

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഡിസംബർ 17-ന് തീയേറ്ററുകളിലെത്തുന്നു..


എ ജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച ” വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ” ഡിസംബർ 17 – ന്    തീയേറ്ററുകളിലെത്തുന്നു.  കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാൽ ഒരു കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമെന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ .
 ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ , റോഷ്നിമധു , എകെഎസ്, മിഥുൻ, രജീഷ്സേട്ടു , ക്രിസ്കുമാർ , ഷിബു നിർമ്മാല്യം, ആലികോയ, ജീവൻ ചാക്ക, മധു സി നായർ , കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ , അപർണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ എന്നിവർ അഭിനേതാക്കളാവുന്നു.
ബാനർ – എജിഎസ് മൂവി മേക്കേഴ്സ്‌ , രചന, സംവിധാനം – കുമാർ നന്ദ, നിർമ്മാണം – വിനോദ് കൊമ്മേരി , രോഹിത് , ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര, സംഗീതം – എം കെ അർജുനൻ , റാംമോഹൻ, രാജീവ് ശിവ, ആലാപനം – വിധുപ്രതാപ് , കൊല്ലം അഭിജിത്ത്, ആവണി സത്യൻ, ബേബി പ്രാർത്ഥന രതീഷ് , പ്രൊഡക്ഷൻ കൺട്രോളർ – പാപ്പച്ചൻ ധനുവച്ചപുരം, ഓഡിയോ റിലീസ് – ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയ്ൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശ്രീജിത് കല്ലിയൂർ, കല-ജമാൽ ഫന്നൻ , രാജേഷ്, ചമയം – പുനലൂർ രവി ,
വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വൽ എഫക്ടസ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രിൽസ് – ബ്രൂസ് ലി രാജേഷ്, പശ്ചാത്തലസംഗീതം – രാജീവ് ശിവ, കളറിംഗ് -എം മഹാദേവൻ, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വി എഫ് എക്സ് ടീം – ബിബിൻ വിഷ്വൽ ഡോൺസ്, രഞ്ജിനി വിഷ്വൽ ഡോൺസ്, സംവിധാന സഹായികൾ – എ കെ എസ് , സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂർ, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷൻ മാനേജർ – സുരേഷ് കീർത്തി, വിതരണം – പല്ലവി റിലീസ്,  സ്റ്റിൽസ് – ഷാലു പേയാട്, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Reporter
the authorReporter

Leave a Reply