ഉദ്വേഗം നിറച്ച് മമ്മൂട്ടി – നിസാം ബഷീർ ത്രില്ലെർ ചിത്രം “റോഷാക്ക് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രതീഷ് ശേഖർ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി - നിസ്സാം ബഷീർ ത്രില്ലെർ ചിത്രം റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ കൂടി റിലീസ് ചെയ്തു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലെർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ് . ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം...