രാജൻ പെരുവണ്ണാനായി നിറഞ്ഞാടി ബിജു സോപാനം
ഉപ്പും മുളകുമെന്ന ജനപ്രിയ ടെലി സീരീസാണ് ബിജു സോപാനം എന്ന അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. തിരുവനന്തപുരം സോപാനത്തിന്റെ നാടക വേദികളിൽ തിളങ്ങിയ ഈ അഭിനയപ്രതിഭ സിനിമയിൽ വേറിട്ട വേഷം ചെയ്തതിന്റെ നിർവൃതിയിലാണ്. തെയ്യം കലാകാരന്റെ ജീവിത സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന പ്രതിലിപി നിർമ്മിച്ച "പടച്ചോന്റെ കഥകൾ " എന്ന ആന്തോളജി സിനിമയിലെ അരുളപ്പാട് എന്ന ചിത്രത്തിലാണ് രാജൻ പെരുവണ്ണാനായി അദ്ദേഹം നിറഞ്ഞാടുന്നത്. ദൈവമായി പകർന്നാടുന്ന നേരത്തും മനുഷ്യനിസഹായതയിലേക്ക് ചുവടിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ചിത്രം പ്രതിപാദിക്കുന്നത്. സിനിമയിൽ തേടിയെത്തിയ വേഷങ്ങളെല്ലാം ഉപ്പും മുളകിലെ പ്രകടനത്തെ അനുഗമിച്ചായിരുന്നു. എന്നാൽ 22...









