മക്കട ദേവദാസ്; സംവിധായകരുടെ മനസ്സറിഞ്ഞ കലാപ്രതിഭ
കോഴിക്കോട്: സംവിധായകരുടെ മനസ്സറിഞ്ഞ കലാപ്രതിഭയായിരുന്നു ഇന്ന് അന്തരിച്ച പ്രശസ്ത കലാസംവിധായകന്‍ മക്കട ദേവദാസ്. നൂറോളം ചിത്രങ്ങളുടെ കലാ സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം 300പരം ചിത്രങ്ങളുടെ ടൈറ്റിലും അണിയിച്ചൊരുക്കി. സിനിമയിൽ പ്രവർത്തിക്കണമെന്ന മോഹവുമായി ആർടിസ്റ്റ് നമ്പൂതിരിയുടെ കത്തുമായാണ് മക്കട ദേവദാസ് മദ്രാസിന് വണ്ടികയറിയത്. കാലിക്കറ്റ് സർവകലാശാലയിൽ പെയിന്റിങ്ങിൽ വിജയം നേടിയതും എരഞ്ഞിപ്പാലത്ത് ശ്രീകല സ്റ്റുഡിയോയിലെ പരിചയവുമെല്ലാം അദ്ദേഹത്തിലെ മോഹത്തിന് വിത്ത് പാകി. സ്വയം വരം സിനിമയുടെ പിന്നണിയിലുണ്ടായിരുന്ന രമേശിനാണ് നമ്പൂതിരി കത്ത് നൽകിയത്. മദ്രാസിലെത്തിയപ്പോൾ ചെമ്മീൻ സിനിമയുടെ വസ്ത്രാലങ്കാരം നടത്തിയ രാമചന്ദ്രനെ കണ്ടുമുട്ടി. ദേവദാസിനെ അദ്ദേഹം...