മനു ഉവാച പൂജയും ടൈറ്റിൽ പ്രകാശനവും നടന്നു
കോഴിക്കോട്: ദക്ഷ ഫ്രെയിംസ് ഇൻ്റർനാഷണൽ എൽ എൽ പി നിർമ്മിച്ച് ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവ്വഹിക്കുന്ന മനു ഉവാച എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പ്രകാശനവും കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടന്നു. ചടങ്ങിൽ സ്വാമി ഹംസാനന്ദപുരി ദീപം തെളിയിച്ചു. പ്രശസ്ത സംവിധായകൻ ഹരിഹരൻ ടൈറ്റിൽ പ്രഖ്യാപനംനടത്തി. നിർമ്മൽ പാലാഴി, എം.എ സേവ്യർ, പ്രദീപ് ബാലൻ, ശ്യാമിലി മുരളി, കെ.സി അബു,എം. ബാലകൃഷ്ണൻ,നിർമ്മാതാവ് കണ്ണൻ പെരുമുടിയൂർ, ദക്ഷ ഫ്രെയിംസ് പാർട്ട്ണർ .കെ കെ പ്രേമൻ,പ്രഭാകരൻ നറുകര,എന്നിവർ പങ്കെടുത്തു. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി...









