ഇന്റർനാഷണൽ മലയാളി സമാജം ദൃശ്യ രത്ന പുരസ്‌കാരം സംവിധായകൻ വിനോദ് മണാശേരിക്ക്
കോഴിക്കോട്:ഇന്റർനാഷണൽ മലയാളി സമാജം ദൃശ്യ രത്ന പുരസ്‌കാരം സംവിധായകൻ വിനോദ് മണാശേരിക്ക്.10001രൂപയും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെട്ട പുരസ്‌കാരം ഈ മാസം 9ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. കോവിഡ് പ്രമേയമാക്കി കുടുംബ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ബ്രേക്ക് ദ ചെയിൻ എന്ന ചിത്രമാണ് വിനോദിനെ അവാർഡിന് അർഹനാക്കിയത്. 142000രൂപയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. ജയരാജ് കോഴിക്കോട്. ഇല്ലിക്കെട്ട് നമ്പൂതിരി. വിനോദ്. അഞ്ചന ഷിബു. ദേവിക സജീഷ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടത്.2018ൽ പുറത്തിറങ്ങിയ ഒന്നാം സാക്ഷി ആണ് വിനോദിന്റെ ആദ്യ സിനിമ....









