കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ സിനിമാ തിയേറ്റർ തൊഴിലാളികൾക്ക് ദീപാവലി മധുരം വിതരണം ചെയ്തു.
സിനിമ തിയേറ്റർ ലേബർവെൽഫെയർ സൊസൈറ്റി തിരശീലയുടെ
ആഭിമുഖ്യത്തിലാണ് മധുര വിതരണം നടത്തിയത്.
ക്രൗൺ തിയേറ്ററിൽ നടന്ന ചടങ്ങ്
വടകര ക്രൈം ബ്രാഞ്ച് ഡി.വൈ. എസ്.പി.
പി. പ്രമോദ് ഉത്ഘാടനം ചെയ്തു.
തിരശീല രക്ഷാധികാരിയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി. അനിൽ അധ്യക്ഷനായി.
സീരിയൽ താരവും മോഡലുമായ വിജിഷ വിജയൻ. റെഡ്. എഫ്. എം. ആർ. ജെ. മനു. ക്രൗൺ തിയേറ്റർ ഉടമ എ. ആർ.വിനോദ്. തിരശീല പ്രസിഡന്റ് പി. എം. മോഹൻ ദാസ്. ജനറൽ സെക്രട്ടറി രാജേഷ് ഡി. നായർ തുടങ്ങിയവർ സംസാരിച്ചു.