പുതു രുചികളില്‍ മില്‍മയുടെ അഞ്ചിനം ഐസ്‌ക്രീമുകള്‍ കൂടി വിപണിയില്‍
കോഴിക്കോട്: മില്‍മ അഞ്ചിനം പുതിയ ഐസ്‌ക്രീമുകള്‍ കൂടി പുറത്തിറക്കി. ടോറ ടോറ, ഫ്രൂട്ട് ആന്റ് നട്ട്, സ്പിന്‍ പൈന്‍ , പാഷന്‍ ഫ്രൂട്ട്, ഗുവ എന്നീ ഐസ്‌ക്രീമുകള്‍ കോഴിക്കോട് മില്‍മ ഡെയറിയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെ.എസ്. മണി പുറത്തിറക്കി. ഫെബ്രുവരി ഒന്നു മുതല്‍ പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകും. ആര്‍ട്ടിഫിഷല്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കാതെ ശുദ്ധമായ പാലില്‍ പഴങ്ങളുടെ പള്‍പ്പ് ഉപയോഗിച്ചു നിര്‍മിക്കുന്നതാണ് ഈ ഐസ്‌ക്രീമുകള്‍. 500 എംഎല്‍ അളവിലുള്ള പാഷന്‍ ഫ്രൂട്ട്, ഗുവ ഐസ്‌ക്രീമുകള്‍ക്ക് 150 രൂപയാണ് വില. പൈനാപ്പിളിന്റെയും വാനിലയുടെയും ചേരുവയില്‍...









