BusinessGeneralLatest

നഗരത്തിലെ ആദ്യ എച്ച്പിസിഎല്‍ സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷന്‍ മിനി ബൈപ്പാസില്‍ ആരംഭിച്ചു


കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്.പി.സിഎല്‍) കോഴിക്കോട് നഗരത്തിലെ ആദ്യ സിഎന്‍ജി ( കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ഫില്ലിംഗ് സ്റ്റേഷന്‍ മിനി ബൈപ്പാസില്‍ ആരംഭിച്ചു. സരോവരം ബയോ പാര്‍ക്കിനു സമീപത്തെ ജെ.കെ. ഫ്യൂവല്‍സില്‍ ആരംഭിച്ച സിഎന്‍ജി സ്റ്റേഷന്റെ ഉദ്ഘാടനം  എച്ച്പിസിഎല്‍ ചീഫ് ജനറല്‍ മാനെജര്‍ റീട്ടെയില്‍ (സൗത്ത് ഇന്ത്യ) സന്ദീപ് മഹേശ്വരി ഉദ്ഘാടനം ചെയ്തു. ബെന്നി സി. തോമസ് (ജനറല്‍ മാനേജര്‍ – നെറ്റ് വര്‍ക് പ്ലാനിംഗ്), നവീന്‍ കുമാര്‍ എം.ജി ( ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ -കോഴിക്കോട് റീട്ടെയില്‍ റീജന്‍), ഡിനോജ് കെ.എം. (അസറ്റ് ഹെഡ് – ഇന്ത്യന്‍ ഓയില്‍ -അദാനി ഗ്രൂപ്പ് -കോഴിക്കോട്), ചന്ദ്ര ബാനു സെയില്‍ ഓഫീസര്‍) എന്നിവര്‍ പങ്കെടുത്തു.
നഗരത്തില്‍ സിഎന്‍ജി ഫില്ലിഗ് സ്റ്റേഷന്റെ കുറവു കാരണം  വാഹന ഉടമകള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. 70 രൂപയാണ് ഒരു കിലോ സിഎന്‍ജിക്ക് എച്ചപിസിഎല്‍ ഈടാക്കുന്ന വില. നിലവില്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ ആറു കിലോമീറ്റര്‍  അധിക മൈലേജ്  ഒരു കിലോ സിഎന്‍ജിക്ക് ലഭിക്കും.

Reporter
the authorReporter

Leave a Reply