കേരള റോഡ്‌വെയ്‌സ് (കെ ആർ എസ്) ജോതി മേനോനെ സിഇഒ & ബോർഡ് അംഗമായും നിയമിച്ചു
കോഴിക്കോട്:ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് സംരംഭമായ കേരള റോഡ്‌വെയ്‌സ് (കെ ആർ എസ് ) ജോതി മേനോനെ അതിൻറെ സിഇഒ ആയും ബോർഡ് അംഗമായും നിയമിച്ചതായി പ്രഖ്യാപിച്ചു. ഈ തന്ത്രപ്രധാനമായ നേതൃത്വ നിയമനത്തിലൂടെ, അതിവേഗം വളരുന്ന എക്സ്പ്രസ്സ് കാർഗോ മേഖലയിലേക്ക് അതിൻറെ സേവനങ്ങൾ വിപുലീകരിക്കാൻ കെ ആർ എസ് ഒരുങ്ങുകയാണ്. എക്സ്പ്രസ്സ് കാർഗോ 15% ഉയർന്ന നിരക്കിൽ വളരുന്നതും ഉയർന്ന ലാഭം നേടുന്നതുമായ മേഖലയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാനവും അതിവേഗം വളരുന്നതുമായ മേഖലകളിലൊന്നിൽ ഏൻഡ്-ടു-ഏൻഡ് ലോജിസ്റ്റിക്സ് പ്ലെയറാകാനുള്ള കെ ആർ എസിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം...









