കോഴിക്കോട്: 2020ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് മാതൃഭൂമി ന്യൂസ്
റിപ്പോര്‍ട്ടര്‍ മിഥുന്‍ സുധാകരന്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും
കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്.
കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ പ്രയാസത്തിലായ ആദിവാസി ഊരുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന വിതുരയിലെ പൊലീസുകാരെക്കുറിച്ച് 2020 ആഗ്സ്റ്റ് നാലിനു സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടിനാണു അവാര്‍ഡ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ആര്‍.സുഭാഷ്, മനില സി മോഹന്‍,വി ഇ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്.
തിരുവനന്തപുരം നന്ദിയോട് സ്വദേശിയായ മിഥുന്‍ സുധാകരന് ഐ എഫ് എഫ് കെ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം, സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ദൃശ്യമാധ്യമ പുരസ്‌കാരം,കെ. എം.അഹമ്മദ് സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എറണാകുളം കാക്കനാട് മീഡിയാ അക്കാദമിയില്‍ നിന്ന് ഒന്നാം റാങ്കോടെ പാസായ ശേഷം 2016ല്‍ മാതൃഭൂമി ന്യൂസില്‍ ജോലിയില്‍ പ്രവേശിച്ചു. 2021 ഒക്ടോബര്‍ 4 മുതല്‍ മനോരമ ന്യൂസില്‍ റിപ്പോര്‍ട്ടര്‍ / അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസറായി ജോലി ചെയ്തു വരുന്നു.
അമ്മ: മിനി സുധാകരന്‍
അച്ഛന്‍: സുധാകരന്‍
സഹോദരി: ശ്രീലക്ഷ്മി