കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച്
ബി.ജെ.പി.കോഴിക്കോട് ജില്ലാ കമ്മറ്റി രണ്ട് ദിവസമായി അസ്പിൻ കൺവൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച നരേന്ദ്ര മോദി ജീവിതവും പ്രവർത്തനവുമെന്ന പ്രദർശനി സമാപിച്ചു. സമാപന സഭ ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി,ജിഷാ ഗിരീഷ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ടി.രനീഷ്, മണ്ഡലം പ്രസിഡൻ്റ് കെ.ഷൈബു, അഡ്വ.വി.സത്യൻ, രമണി ഭായ്, പ്രവീൺ ശങ്കർ എന്നിവർ സംബന്ധിച്ചു.
ഗായത്രി മധുസൂദനൻ്റെ കുച്ചുപ്പുടിയും
ആട്ടങ്കരി കൊമ്മേരി അവതരിപ്പിച്ച നാടൻ പാട്ടും നാടൻ കലാരൂപങ്ങളും നടന്നു.