General

ജമ്മുകശ്മീരില്‍ സ്‌ഫോടനം: നാല് പേര്‍ കൊല്ലപ്പെട്ടു

Nano News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആക്രിസാധനങ്ങള്‍ ഇറക്കുന്നതിനിടെ സ്‌ഫോടനം. ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. നസീര്‍ അഹമ്മദ് നദ്‌റൂ, അസം അഷ്‌റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും സോപോര്‍ സ്വദേശികളാണ്. പരുക്കേറ്റവരെ എസ്‌കെഐഎംസ് പ്രവേശിപ്പിച്ചു.

അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ മേഖലയില്‍ യാതൊരു തരത്തിലുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. അന്തരിച്ച കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനിയുടെ രാഷ്ട്രീയ ശക്തികേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം.


Reporter
the authorReporter

Leave a Reply