മേപ്പയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന പവിത്രം ജ്വല്ലറി വർക്കിൽ ഇന്നലെ നടന്ന കവർച്ചയെ കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിക്കണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർ കെ കെ രജീഷ് ആവശ്യപ്പെട്ടു. ചെറുവണ്ണൂർ ടൗണിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ കവർച്ച നടന്നു എന്നു പറയുന്നത് വ്യാപാരികളെയും നാട്ടുകാരെയും ആശങ്ക ഇൽ ആ ഴ്ത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ വന്നിരിക്കുന്നത്.സാധാരണക്കാരനായ വ്യക്തി നടത്തുന്ന ജ്വല്ലറിയിൽ കവർച്ച നടന്നോടു കൂടി ആ കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പോലീസിന്റെ നിഷ്ക്രിയത്വമാണ് കള്ളന്മാർക്ക് പ്രചോദനമാകുമെന്ന് കെ കെ രജീ ഷ് ആരോപിച്ചു.ചെറുവണ്ണൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും കടകളിലും നിരവധിതവണ മോഷണം കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഒന്നിൽ പോലും പ്രതികളെ കണ്ടെത്താൻ മേപ്പയൂർ പോലീസിന് സാധിച്ചിട്ടില്ല.

വിവിധ ഭാഗങ്ങളിൽ മോഷണം പെരുക്കുമ്പോഴു നൈറ്റ് പെട്രോളിങ് നടത്താൻ പോലും പോലീസ് തയ്യാറാകാത്തതാണ് മോഷണം പെരുകാൻ കാരണമെന്ന് കെ കെ രജീഷ് കുറ്റപ്പെടുത്തി. നൈറ്റ് പെട്രോളിങ് ശക്തമാക്കി ശാസ്ത്രീയവും സാധ്യമായ എല്ലാ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കളവു കേസുകളിലെ പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാകണമെന്ന് കെ കെ രജീഷ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി അദ്ദേഹം അറിയിച്ചു.














