ഫറോക്ക്: സംഘടനാ സംവിധാനത്തിന്റെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലം വിഭജിച്ച് പുതുതായി രൂപം കൊണ്ട രാമനാട്ടുകര മണ്ഡലത്തിന്റെ പ്രഥമ അദ്ധ്യക്ഷയായി ചാന്ദിനി ഹരിദാസ് ചുമതലയേറ്റു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ: സജീവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രേമാനന്ദൻ ചേമഞ്ചേരി അദ്ധ്യക്ഷതവഹിച്ചു.
കൃഷ്ണൻ പുഴക്കൽ സ്വാഗതവും സുരേന്ദ്രൻ സി നന്ദിയും പറഞ്ഞു.
നാരങ്ങയിൽ ശശിധരൻ, എ.വി. ചന്ദ്രൻ , എ.സിദ്ധാത്ഥൻ, സി.ചന്ദ്രൻ, വി.മോഹനൻ മാസ്റ്റർ, പി.കെ പരമേശ്വരൻ, ഗിരീഷ് പി മേലേടത്ത്, ടി.കെ ഷിംജീഷ് , മനോജ് മുള്ളമ്പലം, രോഹിത്ത് കമ്മലാട്ട്, വിനോദ് കപ്പുറത്ത്, സതീഷ് കെ.പാമ്പലത്ത്, രാജേഷ് പൊന്നാട്ടിൽ, അരവിന്ദാക്ഷൻ രാമനാട്ടുകര, ശശികുമാർ ടി വിവേകാനന്ദൻ കടലുണ്ടി, ഗണേശൻ എ.ടി. ലിജിന പ്രബീഷ് എന്നിവർ ആശംസയർപ്പിച്ചു.