കോഴിക്കോട്:ബേപ്പൂർ മേഖല സ്കിൽ ഡവലപ്പ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നാടിന് സമർപ്പിച്ചു.
മാറാട് ഒ.എം.റോഡിൽ ആരംഭിച്ച
സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം സഹകാർ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.കുഞ്ഞാപ്പു നിർവഹിച്ചു. പ്രദേശത്ത് വിവിധ മേഖലകളിൽ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും സൊസൈറ്റിയുടെ പ്രവർത്തനം.
ആദ്യ ഷെയർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ കൊല്ലരത്ത് സുരേശൻ ഏറ്റുവാങ്ങി.സൊ സെറ്റി പ്രസിഡൻ്റ് കെ.പി.നിഷാദ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം സീനിയർ സഹകരണ ഇൻസ്പെക്ടർ സി.ടി.രാജേഷ്, കൗൺസിലർ രമ്യാ സന്തോഷ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി അണ്ടത്തോടത്ത് സുധാകരൻ, മുസ്ലീം ബേപ്പൂർ ലീഗ് മേഖല പ്രസിഡൻ്റ് എം.ഐ.മുഹമ്മദ് ഹാജി, കെ.പി.ഹുസൈൻ (സി.പി.ഐ) നടുവട്ടം ക്ഷീര സഹകരണ സംഘം പ്രസിഡൻ്റ് ഉദയഭാനു, കോഴിക്കോട് താലൂക്ക് പീപ്പിൾസ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് പ്രയാഗ്, സൊസൈറ്റി ഭരണ സമിതി അംഗം കാളക്കണ്ടി ബാലൻ, വൈസ് പ്രസിഡൻ്റ് എ.വി.ഷിബീഷ് എന്നിവർ സംബന്ധിച്ചു.