കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ വനിതാ കൗണ്‍സിലര്‍മാരുള്‍പ്പെടെ ബിജെപി കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്യുകയും, കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.ഗുരുതരമായ കൃത്യവിലോപവും,വലിയ അഴിമതിയുമാണ് അനധികൃത കെട്ടിടനമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്.പ്രതിഷേധം ഉയരുമ്പോള്‍ വിലകുറഞ്ഞ തന്ത്രമാണ് മേയറും സിപിഎമ്മും പയറ്റുന്നത്. നാളെ കോര്‍പറേഷന്‍ പരിധിയില്‍ പ്രതിഷേധദിനമായി ആചരിക്കും.ആയിരക്കണക്കിന് അനധികൃത കെട്ടിട നമ്പര്‍ നല്കിയ അഴിമതിക്കെതിരെ സമരം ശക്തമാക്കും.ജൂണ്‍ 29 ബുധനാഴ്ച രാവിലെ പത്തുമണിക്ക് കോര്‍പറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് വി.കെ.സജീവന്‍ അറിയിച്ചു.