കോഴിക്കോട്:പത്രപ്രവര്‍ത്തന രംഗത്തും ട്രേഡ് യൂണിയന്‍ രംഗത്തും അര നൂറ്റാണ്ട് പിന്നിട്ട മാതൃഭൂമി ലേഖകനും ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയുമായ ഡോ. എം.പി പത്മനാഭനെ കോഴിക്കോട്ടെ പൗരാവലി ആദരിച്ചു.ഹോട്ടല്‍ കിംഗ് ഫോര്‍ട്ടില്‍ നടന്ന ചടങ്ങ് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ ജനങ്ങളുടെ മേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ കൊണ്ടുവന്ന കരിനിയമങ്ങളും അതു വഴി അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും ആദ്യം ലോകത്തെ അറിയിച്ചത് മാതൃഭൂമിയില്‍ എം.പി പത്മാനാഭന്‍ നല്‍കിയ വാര്‍ത്തയിലൂടെയായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അരനൂറ്റാണ്ടു കാലത്തെ പത്രപ്രവര്‍ത്തനം അദ്ദേഹത്തിനു കൈമുതലായുണ്ട്. ഇപ്പോഴും മാധ്യമ പ്രവര്‍ത്തകന്റെ ആവേശം ഒട്ടും ചോരാതെ അദ്ദേഹം വാര്‍ത്തകള്‍ക്കു പിന്നാലെയുണ്ട്. ഒപ്പം ട്രേഡ് യൂണിയന്‍ രംഗത്തും. ട്രേഡ് യൂണിയന്‍ രംഗത്ത് ദേശീയ തലം വരെ അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം നീളുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.എഐസിസി അംഗം പി.വി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. എംപി. പത്മനാഭന് മുല്ലപ്പള്ളി ഉപഹാരം സമ്മാനിച്ചു. വി.വി. ഗംഗാധരന്‍ പൊന്നാടയണിയിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സജീവന്‍, ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയംഗങ്ങളായ അഡ്വ.എം.രാജന്‍, എം.കെ.ബീരാന്‍,സംസ്ഥാന സെക്രട്ടറി എം.പി.ജനാര്‍ദ്ദനന്‍ ജില്ലാ പ്രസിഡന്റ് കെ. രാജീവ്, എന്നിവര്‍ സംസാരിച്ചു. എം.പി. രാമകൃഷ്ണന്‍ സ്വാഗതവും കെ. പത്മകുമാര്‍ നന്ദിയും പറഞ്ഞു.