കോഴിക്കോട്: സാമ്പത്തിക രംഗത്തെ ബുദ്ധിരാക്ഷസൻമാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുനേതാക്കൾ ധനവകുപ്പ് ഭരിച്ചിട്ടും നികുതി കൂട്ടാതെ വരുമാനം കൂട്ടാനുള്ള ഒരു വിദ്യയും അറിയില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതായി ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ. സജീവൻ പറഞ്ഞു. പെടോൾ-ഡീസൽ നികുതി കുറയ്ക്കാതിരിക്കുന്നതിന്
നാണംകെട്ട ന്യായീകരണങ്ങളാണ് കേരള സർക്കാർ നിരത്തുന്നത്.രണ്ടോ മൂന്നോ ശതമാനം നികുതി കുറച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് കൊട്ടിഘോഷിച്ച കേരളമോഡല്‍ പരാജയമാണെന്ന് തുറന്നു സമ്മതിക്കുകയാണ്. എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയുക മാത്രം ചെയ്യുകയാണ്. കേരളത്തിന് ഒരു സാമ്പത്തിക നയവുമില്ല. ഇക്കാര്യങ്ങളിൽ സർക്കാരിന് നേതൃത്വം നൽകുന്നവർക്ക് ഒരു വിവരവുമില്ലെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞെന്നും സജീവൻ കൂട്ടിച്ചേർത്തു
ബി.ജെ.പി. കോഴിക്കോട് നടക്കാവ് മണ്ഡലം കമ്മിറ്റി കെ.എസ് ആർ ടി.സി.ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ സായാഹ്ന ധർണ്ണ
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. രമണി ഭായ് , പി.എം ശ്യാംപ്രസാദ്, ജില്ല സെക്രട്ടറിയും കൗൺസിലറുമായ അനുരാധ തായാട്ട്, കൗൺസിലർമാരായ എൻ. ശിവപ്രസാദ്, സി എസ് സത്യഭാമ, മത്സ്യസെൽ ജില്ല കോഡിനേറ്റർ പി.കെ. ഗണേശൻ ,
മണ്ഡലം സെക്രട്ടറി എൻ.പി. പ്രകാശൻ , ട്രഷറർ വിജിത്ത്കുമാർ , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എം. സംഗീത്, കർഷക മോർച്ച മണ്ഡലം സെക്രട്ടറി സതിശൻ മാസ്റ്റർ, മഹിള മോർച്ച മണ്ഡലം സെക്രട്ടറി ജിഷ ഷിജു, ബി.ജെ.പി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാലരാമൻ, സി.ജോഷി, ടി.പി. പ്രേമൻ , സുശാന്ത്, സുനിൽ രാജ്, സരള മോഹൻദാസ് , എന്നിവർ നേതൃത്വം നൽകി.