ബേപ്പൂർ:പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കും എതിരെ ബിജെപി മണ്ഡലം പ്രസിഡൻറ് ഷിനു പിണ്ണാണത്ത് നയിച്ച പദയാത്ര ചെറുവണ്ണൂരിൽ സമാപിച്ചു. ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ ഉദ്ഘാടനം ചെയ്തു.
മേഖലാ ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷിംജീഷ് പാറപ്പുറം, അഡ്വ. അശ്വതി സുരാജ്, വൈസ് പ്രസിഡൻ്റ് മാരായ ഗിരീഷ് പി.മേലേടത്ത്, സാബുലാൽ കുണ്ടായിത്തോട്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് മൻസൂർ കുണ്ടായിത്തോട്, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡൻ്റ് യു.വി.സഞ്ജയൻ, മണ്ഡലം സെക്രട്ടറി ഏ.വി.ഷിബീഷ്,എന്നിവർ സംസാരിച്ചു. ആനന്ദ് റാം കൊളത്തറ, വിജിത്ത് എം , വിന്ധ്യാ സുനിൽ ,ദീപ്തി മഹേഷ്,സോമിത ശശികുമാർ , അഖിൽ പ്രസാദ്,എന്നിവർ നേത്യത്വം നൽകി. മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് അരീക്കാട്, നല്ലളം അങ്ങാടി, മോഡേൺ കമ്പനി , കൊളത്തറ, കുണ്ടായിത്തോട്, എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ചെറുവണ്ണൂരിൽ സമാപിച്ചു.