കോഴിക്കോട്:ബി.ജെ.പി.ബേപ്പൂർ ഏരിയ കമ്മറ്റി അംഗം ടി.സി.അരവിന്ദാക്ഷൻ അന്തരിച്ചു. ബേപ്പൂരിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആതുരസേവന രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അരവിന്ദാക്ഷൻ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ബേപ്പൂരിലെ സ്വവസതിയിൽ ചികിത്സയിലായിരുന്നു. ദീനദയാൽ കാരുണ്യ ട്രസ്റ്റ് ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ്, സേവാഭാരതി ബേപ്പൂർ നഗരം പ്രസിഡൻ്റ് എന്നീ മേഖലകളിൽ നിരവധി തവണ സേവനമനുഷ്ഠിച്ചു.പരേതരായ
വടക്കേടത്ത് സുബ്രഹ്മണ്യ പണിക്കരുടേയും പെരയങ്ങാട്ട് കുഞ്ഞി ലക്ഷ്മിയുടെ മകനും റിട്ട: കസ്റ്റംസ് ഓഫീസറുമായിരുന്ന
അരവിന്ദാക്ഷന് 69 വയസ്സായിരുന്നു.
സി.ടി .വനജ കുമാരിയാണ് ഭാര്യ. അർച്ചന, അശ്വതി എന്നിവർ മക്കളും ഹരീഷ് പി.( എരഞ്ഞിപ്പാലം) സുധീഷ് കുമാർ ടി.പി.( മാവൂര് ) എന്നിവർ മരുമക്കളുമാണ്. പരേതനായ ടി.സി പൃത്വിരാജ്, ടി.സി.ശ്രീവത്സൻ, ടി.സി.രാജശ്രീ, ടി.സി. നളിനാക്ഷൻ എന്നിവരാണ് സഹോദരങ്ങൾ.