കോഴിക്കോട്: രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് കഠിനശിക്ഷ ലഭിക്കണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍. കുടുംബത്തിന് നീതി ലഭിച്ചെന്നും പ്രതികളെ തൂക്കിലേറ്റുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇത്തരം കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. തെളിവുകളും വസ്തുതകളും ശരിയായ സമയത്തോ, മാര്‍ഗത്തിലോ നല്‍കാത്തതിനാല്‍ പല കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റവിമുക്തരാവുന്നു. ഈ കേസില്‍ കുറ്റംതെളിയിക്കപ്പെട്ടെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇടതുപക്ഷത്തില്‍ അഴിമതിയും കുറ്റകൃത്യവും മദ്യവും ലഹരിയുമല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ട് ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്ലപ്രകടനം കാഴ്ചവയ്ക്കുമെന്നും ഇപ്രാവശ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് മാര്‍ച്ചില്‍ ബിജെപി ഏതാനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ തുഷാര്‍ വള്ളാപ്പള്ളിയും താനും ഒരുമിച്ച് പ്രാണപ്രതിഷ്ഠാചടങ്ങിന് സാക്ഷ്യം വഹിക്കും.
പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ പ്രകാശ്ജാവ്‌ദേക്കര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ബിജെപി ജില്ലാപ്രസിഡന്റ് വി.കെ.സജീവന്‍, ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍, മേഖല ട്രഷറര്‍ ടിവി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.പി.വിജയലക്ഷ്മി, സിപി വിജയകൃഷ്ണന്‍, തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍, സംഗീത് കുണ്ടൂര്‍ പങ്കെടുത്തു.