കൊച്ചി:തായ്‌ലൻഡിൽ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ.
കോടികൾ വിലമതിക്കുന്ന 11
അപൂർവയിനം പക്ഷികളുമായാണ്
ദമ്പതികളെ പിടികൂടിയത്.
തായ്ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം എത്തിയത്.
തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്.
വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കൺവെൻഷനിലെ ചട്ടം 1, 2 വിഭാഗങ്ങളിൽപ്പെടുന്ന പക്ഷികളാണ് പിടിച്ചെടുത്തത്.
ഇവയെ തായ്‍ലൻഡിലേക്ക് തന്നെ കയറ്റി അയയ്ക്കും.
പിടിയിലായവരെ വനംവകുപ്പിനു കൈമാറി.
പക്ഷികളെ കടത്തുന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.










