മദ്യപിച്ച് ബാറിൽ കള്ളനോട്ട് നൽകിയതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശി എംഎ ഷിജു വിനെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്ന് 2500 രൂപയോളം വരുന്ന കള്ളനോട്ടുകൾ പോലീസ് കണ്ടെടുത്തു കണ്ടെടുത്തു.
ഇന്നലെ വൈകുന്നേരം കണ്ണൂരിലെ ബാറിൽ മദ്യപിച്ചതിന് ശേഷം 500 രൂപ ബിൽ ബുക്കിൽ വച്ച് ഷിജു കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ ബാർ ജീവനക്കാരാണ് നോട്ട് പരിശോധിച്ചത്. ആദ്യ പരിശോധനയിൽ തന്നെ നോട്ട് വ്യാജമാണെന്ന് മനസ്സിലാക്കുകയും തുടർന്ന് ടൗൺ പൊലിസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് സബ് ഇൻസ്പെക്ടർ സവ്യസാചി യുടെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തുകയും കള്ളനോട്ടാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ബാറിലെ സിസിടിവി പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. ശേഷം കൂടുതൽ പരിശോധന നടത്തിയപ്പോൾ ഇയാളുടെ കയ്യിൽ നിന്ന് 500 രൂപയുടെ 5 കള്ളനോട്ടുകൾ കൂടി പിടിച്ചെടുക്കുകയുണ്ടായി.