കോഴിക്കോട് – കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽ ക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണൂർ ചക്കരക്കല്ല് എച്ചൂർ സ്വദേശി ശശി യുടെ മകൻ ശരത്ത് (32), തലമുണ്ട വലിയ വളപ്പിൽ രാജന്റെ മകൻ നിജീഷ് (36) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറിൽ യാത്ര ചെയ്ത കണ്ണൂർ ചക്കരക്കൽ സ്വദേശി സജിത്ത് എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.