General

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി; ആരോപണവുമായി പി.വി അന്‍വര്‍


പാലക്കാട്: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ പി പി ദിവ്യയുടെ ഭര്‍ത്താവ്, പി ശശിയുടെ ബിനാമിയെന്ന് പി വി അന്‍വര്‍ എം.എല്‍.എ. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വ്യക്തമായതെന്ന് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എ.ഡി.എമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നില്‍ പി ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരില്‍ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങള്‍ക്കും അനുമതി കൊടുക്കാന്‍ എഡിഎം തയ്യാറായിരുന്നില്ല. ഇതിന്റെ പേരല്‍ എ.ഡി.എമ്മിന് പണി കൊടുക്കാന്‍ പിപി ദിവ്യയെ അയച്ചത് പി ശശിയാണെന്നും അന്‍വര്‍ ആരോപിക്കുന്നു.

ഇങ്ങനെയൊരു കൈക്കൂലിക്കാരനാണ് ഈ ജില്ലയിലേക്ക് ട്രാന്‍സ്ഫറായി വരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനാണ് ദിവ്യയെ ശശി ഉപയോഗിച്ചതെന്നും പി.വി അന്‍വര്‍ ആരോപിച്ചു.


Reporter
the authorReporter

Leave a Reply