Saturday, December 21, 2024
EducationHealthLatest

ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് ബിരുദദാന ചടങ്ങ് നടത്തി.


കോഴിക്കോട് :ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് വിവിധ കോഴ്‌സുകളിലെ ബിരുദദാന ചടങ്ങ് നടത്തി. കൊച്ചി അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രൊഫസറും പ്രശസ്ത ചിത്രകാരനും കാർട്ടൂണിസ്റ്റുമായ സുനിൽ മൂത്തേടത്ത് മുഖ്യാതിഥിയായി ബിരുദദാനം നിർവഹിച്ചു.

ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ.ജി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചീഫ് നഴ്സിംഗ് ഓഫിസർ റിട്ട. മേജർ ബീന ചക്കിശ്ശേരി ആന്റണി ബിരുദധാരികൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. വിവിധ കോഴ്‌സുകളിൽ ഉന്നത വിജയം നേടിയവർക്ക് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഇ.ഒ. മിസ്സിസ് ഗ്രേസി മത്തായി പുരസ്കാരങ്ങൾ സമ്മാനിച്ചു. അക്കാഡമിക് ഡയറക്ടർ പ്രൊഫ. ഡോ. റോയ് കെ. ജോർജ്, പ്രൊഫ. സോയ കാട്ടിൽ, പ്രൊഫ. ആഗ്നറ്റ് ബീന മാണി, മിസ്സിസ് സിന്ധു ജി. എന്നിവർ പ്രസംഗിച്ചു.

 


Reporter
the authorReporter

Leave a Reply