Saturday, January 25, 2025
HealthLatest

ഹൃദയ ദിനാഘോഷത്തിൽ ഹൃദയത്തിനായി നടത്തം


കോഴിക്കോട് : ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗമായി കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംയുക്തമായി ഹൃദയത്തിനായി ഒരു നടത്തം സംഘടിപ്പിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്. ജയശ്രീ ഫ്ലാഗ് ചെയ്തു.

കേരള ഹാർട്ട് കെയർ സൊസൈറ്റി പ്രസിഡന്റ് – ഡോ. കെ കുഞ്ഞാലി , റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവർണ്ണർ ഇലക്ട് – ഡോ. സേതു ശിവങ്കർ , ആർ ജയന്ത് കുമാർ , റംസി ഇസ്മയിൽ , സുബൈർ കൊളക്കാടൻ , റാഫി പി ദേവസ്സി, പി ടി ആസാദ്, ഇൻഞ്ചിനിയർ – മമ്മദ് കോയ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി . എൻ സി സി , നേവി, സ്കൗട്സ് ആന്റ് ഗൈഡ്സ് , റോട്ടറി ക്ലബ് കൾ, ലയൺസ് ക്ലബ് കൾ , മറ്റ് സന്നദ്ധസംഘടനകൾ, പ്രമുഖ ഹോസ്പിറ്റലുകൾ, എൻ എസ് എസ് , റസിഡൻസ് അസോസിയേഷനുകൾ എന്നിവർ പങ്കെടുത്തു. മാനാഞ്ചിറ സ്ക്വയറിൽ നിന്നും ആരംഭിച്ച ആയിരത്തോളം പേർ പങ്കെടുത്ത നടത്തം ഹെഡ് പോസ്റ്റ് ഓഫീസ് വഴി ടൗൺ ഹാളിൽ സമാപിച്ചു.

നടത്തത്തിൽ പങ്കെടുത്ത 80 വയസ് കഴിഞ്ഞ 6 പേരെ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. എസ് ജയശ്രീ ആദരിച്ചു.

തുടർന്ന് മുഖാമുഖം പരിപാടിയിൽ ഹൃദയ സംബന്ധമായ ചോദ്യങ്ങൾക്ക് പ്രമുഖ കാർഡിയോളജിസ്റ്റുകളായ ഡോ. കെ .കുഞ്ഞാലി, ഡോ.പി കെ അശോകൻ , ഡോ. നന്ദ കുമാർ മറുപടി നൽകി. ജനറൽ സെക്രട്ടറി – ആർ ജയന്ത് കുമാർ – സ്വാഗതവും എം പി ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു. കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംയുക്തമായി കഴിഞ്ഞ 17 വർഷമായി ഹൃദയത്തിനായി നടത്തം സംഘടിപ്പിക്കുന്നു. വർഷത്തിൽ ഒരു ദിവസം നടക്കുകയല്ല,ആരോഗ്യ സംരക്ഷണത്തിനായി എല്ലാ ദിവസവും നടക്കണമെന്ന ഓർമ്മപ്പെടുത്തലാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡോ.കെ കുഞ്ഞാലി പറഞ്ഞു.


Reporter
the authorReporter

Leave a Reply