LatestPolitics

ആത്മനിർഭർ ഭാരത് ഇന്ന് വികസനത്തിൻ്റെ മൂലമന്ത്രം: അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച ആത്മ നിർഭർ ഭാരത് കേവലം മുദ്രാവാക്യത്തിനപ്പുറത്ത് വികസനത്തിൻ്റെയും സ്വയം പര്യാപ്തതയുടേയും മൂലമന്ത്രമായി മാറിയെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു. അഖിലഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് കോഴിക്കോട് – മലപ്പുറം മേഖല ചിന്തൻ ബൈഠക്കിൽ ‘ദേശസുരക്ഷയും ആത്മനിർഭർഭാരതും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോ സെൻട്രിക് വികസന നയത്തിൽ മാറി ഇൻഡ്യാ സെൻട്രിക് വികസന നയം രൂപവത്കരിക്കപ്പെട്ടു എന്നുള്ളത് വലിയ മാറ്റമാണ്.29.87 ലക്ഷം കോടിയുടെ ആത്മ നിർഭർ ഭാരത് പാക്കേജ് ആണ് രാജ്യത്ത് നടപ്പാക്കിയത്. പ്രതിരോധ മേഖലയിൽ നൂറ്റിയെട്ട്  സാധന സാമഗ്രികളുടെ ഇറക്കുമതി ഉപേക്ഷിച്ചു.ചെറുകിട വ്യവസായ മേഖലയിൽ 45 ശതമാനം കയറ്റുമതിയും 30 ശതമാനം തൊഴിലും  ഉറപ്പു വരുത്തികഴിഞ്ഞു. കഴിഞ്ഞ വർഷം മാത്രം 10 ബില്യൺ ഡോളറിൻ്റെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്തു. എല്ലാ വിഭാഗം ഉൽപ്പന്നങ്ങളും വില്ക്കുന്നതിനും വാങ്ങുന്നതിനും ഇ.കോമോഴ്സ് (ONDC)
സാധ്യമാക്കി.സ്വദേശി അഥവാ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ആശയം ഉല്പാദന മേഖലയിൽ  വലിയ കുതിച്ചുചാട്ടത്തിന് പാകപ്പെടുത്തിയെന്നും സജീവൻ കൂട്ടിച്ചേർത്തു.
ലഫ്.കേണൽ എം.ഗോപി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് പി.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്.സഞ്ജയൻ,സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവൻ, വി.അനിൽകുമാർ, പി.വൈ.അരവിന്ദാക്ഷൻ,ചന്ദ്രൻ കോലോത്തൊടി എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply