GeneralHealth

സ്മോക്കി പാൻ’ കഴിച്ചു: 12 വയസ്സുകാരിയുടെ വയറ്റിൽ ദ്വാരം രൂപപ്പെട്ടു


സാമൂഹ്യമാധ്യമങ്ങളുടെ വൈറലായ സ്മോക്കി പാൻ കഴിച്ച പന്ത്രണ്ട് വയസ്സുകാരിയുടെ വയറ്റിൽ ദ്വാരം കണ്ടെത്തി. ബാംഗ്ലൂർ സ്വദേശിയായ പെൺകുട്ടിയാണ് വിവാഹ സൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ അടങ്ങിയ സ്മോക്കി പാൻ കഴിച്ചത്. ഇതേതുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ശേഷം ചികിത്സ തേടിയപ്പോൾ ആമാശയത്തിൽ ദ്വാരം ഉണ്ടായതായി ഡോക്ടർമാർ കണ്ടെത്തി. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാൻ ഉടൻതന്നെ ശസ്ത്രക്രിയ നടത്തേണ്ടി വന്നു.

നേരത്തെ വിവാഹ സൽക്കാരത്തിനുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടി വൈദ്യ സഹായം തേടിയത്. തുടർന്നാണ് പരിശോധനയിൽ വയറ്റിൽ ദ്വാരം കണ്ടെത്തുന്നത്. 4×5 സെന്റിമീറ്ററോളം വരുന്ന വയറിന്റെ ഭാഗം നീക്കം ചെയ്യേണ്ടി വന്നതായി ഡോക്ടർമാർ പറയുന്നു.


Reporter
the authorReporter

Leave a Reply