വയനാട് പാര്‍ലമെന്‍റ് മണ്ഡലം NDA സ്ഥാനാര്‍ത്ഥി ശ്രീമതി നവ്യഹരിദാസ് ബിജെപി കോഴിക്കോട് ജില്ലകമ്മറ്റി ഓഫീസ്(മാരാര്‍ജി ഭവന്‍) സന്ദര്‍ശിച്ചു. മാരാര്‍ജി പ്രതിമയില്‍ മാലചാര്‍ത്തി പുഷ്പാര്‍ച്ചന അര്‍പ്പിച്ച നവ്യഹരിദാസിനെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍,വൈസ്പ്രസിഡന്‍റ് ഹരിദാസ് പൊക്കിണാരി,ജില്ലാസെക്രട്ടറി ബിന്ദു ചാലില്‍,ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്‍റ് ശശിധരന്‍ നാരങ്ങയില്‍,നേതാക്കളായ രമ്യസന്തോഷ്,ഷൈമ പൊന്നത്ത്,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍,കെ.പി.ശിവദാസന്‍,നമ്പിടി നാരായണന്‍,കെ.ഷൈബു,എന്‍.പി.പ്രകാശന്‍,ലീന അനില്‍,രജനി പുരുഷോത്തമന്‍, സുബിജ പ്രമോദ്, ജോസ്കുട്ടി, ടി.കെ.ഷിംജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












