കോഴിക്കോട് ആസ്റ്റർ മിംസിന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോം ഹെൽത്ത് കെയർ ബ്രാൻഡ് എന്ന ബഹുമതി. ഇന്റഗ്രേറ്റഡ് ഹെൽത്ത് & വെൽബീയിംഗ് (IHW) കൗൺസിൽ ആണ് ആസ്റ്റർ മിംസിന് ഈ പുരസ്‌കാരം നൽകിയിരിക്കുന്നത്. ഇന്ത്യൻ ആരോഗ്യ പരിരക്ഷ രംഗത്തെ ഓസ്ക്കാർ അവാർഡ് എന്നാണ് ഐഎച്ച്ഡബ്ള്യു അവാർഡ് അറിയപ്പെടുന്നത്.
ഐഎച്ച്ഡബ്ള്യു അവാർഡ് 2021ന്റെ സിൽവർ വിഭാഗത്തിൽ ആസ്റ്റർ മിംസ് വുമൺ ആൻഡ് ചിൽഡ്രന് ‘വുമൺ ഹെൽത്ത് ബ്രാൻഡ്’ എന്ന പുരസ്‌കാരവും നൽകി.