കോഴിക്കോട്: ആതുരസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആസ്റ്റർ മിംസിൻ്റെ സേവനം കലോത്സവ നഗരിയിലും. ആസ്റ്റര്‍ മിംസിന്റെ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തക കൂട്ടായ്മയായ ആസ്റ്റര്‍ വളണ്ടിയേഴ്‌സാണ് കലോത്സവത്തിൻ്റെ പ്രധാന വേദിയായ വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിലാണ് മെഡിക്കല്‍ ആശുപത്രി സേവനം ലഭ്യമാക്കിയിരിക്കുന്നത്. (മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ). ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജീവന്‍ രക്ഷ മരുന്നുകള്‍ എന്നീ സേവനങ്ങള്‍ ഈ വാഹനത്തില്‍ ലഭ്യമാണ്. ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ച് 24 മണിക്കൂറും കലോത്സവ നാളുകളില്‍ ഈ സൗജന്യസേവനം മത്സരാര്‍ഥികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, അധ്യാപകര്‍ക്കും, നാട്ടുകാര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്