Saturday, June 15, 2024
General

കലോത്സവത്തിനിടെ മാധ്യമ പ്രവർത്തകന്റെ വാഹനത്തിൽ തീ പടർന്നു ; വൻ അപകടം ഒഴിവായി


കോഴിക്കോട് : കലോത്സവത്തിനിടെ മാധ്യമ പ്രവർത്തകന്റെ വാഹനത്തിൽ തീ പടർന്നു. ജീവൻ ടി വി ചീഫ് റിപ്പോർട്ടർ അജീഷ് അത്തോളിയുടെ നിർത്തിയിട്ട കാറിനുളളിലാണ് തീ പടർന്നത് .കുടുംബശ്രീയുടെ ശുചീകരണ ജോലി ചെയ്യുന്നവർ കാറിൽ നിന്നും പുക ഉയരുന്നത് സമീപത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തുകയയിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്സ് എത്തി തീ അണച്ചു.കാറിനകത്തുള്ള വയറിംഗ് ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണം. മുൻ സീറ്റ് പൂർണ്ണമായും പുറകിലെ സീറ്റ് ഭാഗികമായി കത്തി നശിച്ചു. നടക്കാവ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.പോളിടെക്നിക് ക്യാമ്പസിൽ വെച്ച് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.


Reporter
the authorReporter

Leave a Reply