EducationLatest

അസോസിയേഷൻ ഓഫ് ഓർഫനേജസ് & ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കോഴിക്കോട് ജില്ലാ നേതൃ യോഗം

Nano News

കോഴിക്കോട്:വൃദ്ധജനങ്ങളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉൾപ്പെടെയുള്ള വിവിധ ക്ഷേമ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് സർക്കാർ നൽകുന്ന നാമമാത്രമായ ഗ്രാൻ്റ് അപര്യാപ്തമാണെന്നും അത് വർദ്ധിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ക്ഷേമ സ്ഥാപനങ്ങൾ നേരിടുന്ന വിഭിന്നങ്ങളായ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി ജില്ലാ ഭരണ കൂടത്തിൻ്റെ ഔദ്യോഗിക നേതൃത്വത്തിൽ രൂപീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ഓഫ് ഓർഫനേജസ് & ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കോഴിക്കോട് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.
എരഞിപ്പാലം നായനാർ ബാലികാസദനത്തിൽ വെച്ച് നടന്ന യോഗത്തിൻ്റെ ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് റവ.ഫാദർ ലിജോ ചിറ്റിലപ്പള്ളി നിർവ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്‌റഫ് ചേലാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിവി സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡൻ്റ് ഫാദർ പ്രസാദ് , ജില്ലാ ട്രഷറർ സുധീഷ് കേശവ പുരി ജില്ലാ ഭാരവാഹികളായ സിസ്റ്റർ അനുപമ ഫ്രാൻസിസ്, യു എൽ സി സി ഡയറക്ടർ ജയരാജ് എം. കെ, എ.അഭിലാഷ് ശങ്കർ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് ജില്ലയിലെ 97 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 60 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു . സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന നിരവധി പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ നടക്കുകയും സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ടി സംസ്ഥാന പ്രസിഡൻ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.


Reporter
the authorReporter

Leave a Reply

error: Content is protected !!