GeneralLatestPolitics

പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തരപ്രമേയവും ഒഴിവാക്കി

Nano News

തിരുവനന്തപുരം.: നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍  നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തത് പോലീസിന്‍റെ അറിവോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.. സ്പീക്കരുടെ ഡയസിനു മുന്നില്‍ പ്ളക്കാര്‍ഡുകളുമായി അവര്‍ പ്രതിഷേധിച്ചു. കറുത്ത ഷര്‍ട്ടും കറുത്ത മാസ്കുമണിഞ്ഞാണ് യുവ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. ചോദ്യത്തരവേള സ്പീക്കര്‍ ഉപേക്ഷിച്ചു.

ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.അട്യന്തരപ്രമേയം ഒഴിവാക്കി. സ്പീക്കറുടെ ഡയസിനുമുന്നില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply