General

പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ രാത്രി അജ്ഞാതൻ അതിക്രമിച്ച് കയറി


ആലപ്പുഴ കായംകുളം എംഎസ്എം കോളേജ് മാനേജറുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. കോളേജിലെ വനിതാ ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഇല്ലെന്നു ആരോപിച്ചായിരുന്നു ഇന്നലെ രാത്രി സമരം നടത്തിയത്.

ഹോസ്റ്റലിൽ വാർഡനെ നിയമിക്കണം എന്നും പ്രതിഷധിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോസ്റ്റലിൽ അജ്ഞാതൻ അതിക്രമിച്ചു കയറിയിട്ടും നടപടി ഇല്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.അജ്ഞാതൻ അതിക്രമിച്ചു കയറിയത്തിനെതിരെ വിദ്യാർത്ഥികൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply