BusinessLatest

ഓൾകേരള ഒപ്റ്റിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു.


കോഴിക്കോട്:ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം
ചെയ്തു,


പരസ്പര സഹകരണവും വിശ്വാസവും അടിസ്ഥാനത്തിലുള്ള വ്യാപാര സംവിധാനത്തിന് മാത്രമേ കോർപ്പറേറ്റ് കുത്തകളുടെ കടന്നുകയറ്റത്തിൽ നിന്നും വ്യാപാര മേഖലയിലെ രക്ഷിക്കാനാവു എന്നും,മാറിയ സാഹചര്യത്തിൽ കണ്ണട വ്യാപാര മേഖലയിൽ ഉയർന്നു വന്ന കുത്തകകളുടെ കടന്നു കയറ്റം മേഖലക്ക് വലിയ ഭീഷണിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു,ജില്ലാ പ്രസിഡണ്ട് നൗഷാദ്
ചെമ്പ്ര അധ്യക്ഷത വഹിച്ചു, ഉപഭോക്താക്കൾക്ക് ആയിട്ടുള്ള പുതിയ ഓൺലൈൻ ആപ്പിന്റെ ലോഞ്ചിങ്ങും സമ്മേളനത്തിൽ അദ്ദേഹം
നിർവഹിച്ചു,സംസ്ഥാന വൈസ് പ്രസിഡണ്ട് സലിം എംപി, സംസ്ഥാന ട്രഷറർ ശ്രീവത്സൻ, സംസ്ഥാന സെക്രട്ടറി മാരായ സക്കരിയ ഫാസിൽ, ദീപക് ടി കെ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് മൂസ കെ എം, സനൂജ് കൈത്താണ്ടി,നിഷാന്ത് സി വി,ഹാരിസ് സിറ്റി ,ഷബീർ ജാഫേഴ്സ്, പി കെ ഷിബു, സക്കരിയ പയ്യോളി,ഷബീൻ ഫറോക്ക് എന്നിവർ സംസാരിച്ചു,
പുതിയ കമ്മറ്റി ഭാരവാഹികളായി. നൗഷാദ് ചെമ്പറ പ്രസിഡൻറ്.നിഷാന്ത് ആയഞ്ചേരി ജനറൽ സെക്രട്ടറി.സനൂജ് ട്രഷറർ എന്നിവരെ യോഗം തിരഞ്ഞെടുത്തു.


Reporter
the authorReporter

Leave a Reply