കോഴിക്കോട് : അറിവും ആനന്ദവും പകർന്ന് രണ്ട് നാൾ നീണ്ട് നിന്ന റോട്ടറി ഡിസ്ട്രിക്ട് 3204 വാർഷിക സമ്മേളനം പ്രണയം സമാപിച്ചു. ഫറോക്ക്
കെ ഹിൽസിൽ നടന്ന സമാപന ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ പ്രതിനിധി കമാൽ സാങ് വി മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രികറ്റ് ഗവർണർ പ്രമോദ് വി വി നായനാർ അധ്യക്ഷത വഹിച്ചു.
ജില്ല പോലീസ് മേധാവി തേജ്പാൽ മീണ,
കേണൽ നവിൻ ,
പി ഡി ജി മാരായ സി എം അബൂബക്കർ ,ശ്രീധരൻ നമ്പ്യാർ, ഡോ.സേതു ശിവ ശങ്കർ , ഡി ജി ഇ നോമിനി സന്തോഷ് ശ്രീധരൻ , ബ്രിജേഷ് മാനുവൽ , വി ജി നായനാർ എന്നിവർ പ്രസംഗിച്ചു.
സജി ഗോപിനാഥ് , ഫാബിദ് മൊയ്തീൻ തുടങ്ങിയവർ ക്ലാസെടുത്തു.
സംഘാടക സമിതി ചെയർമാൻ കെ വി. സക്കീർ ഹുസൈൻ
ഡിസ്ട്രിക്റ്റ് സെക്രട്ടറി അനിൽ മേലത്ത് നന്ദിയും പറഞ്ഞു.
അടുത്ത വർഷം ഫെബ്രുവരിയിൽ മംഗലാപുരത്ത് സമ്മേളനം നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.