EducationLatest

ഗുരുവായൂരപ്പൻ കോളജിന്റെ ” ബോധി ” കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനവും അനുമോദന സദസും സംഘടിപ്പിച്ചു


കോഴിക്കോട് : സാമൂതിരീസ് ഗുരുവായൂരപ്പന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക അനധ്യാപക കൂട്ടായ്മ ബോധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനവും അനുമോദനസദസ്സും സംഘടിപ്പിച്ചു. തുടര്‍ന്ന് സരോജ് ഭവനില്‍ വച്ച് അംഗങ്ങളുടെ കുടുംബ കൂട്ടായ്മയും ജനറല്‍ ബോഡിയും നടന്നു. പരിപാടി ഗുരുവായൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ രജനി ഉദ്ഘാടനം ചെയ്തു. ബോധി പ്രസിഡന്റ് ടി നിഷാദ് അധ്യക്ഷതവഹിച്ചു.

33 വര്‍ഷമായി പ്രതിഫലേച്ഛയില്ലാതെ രക്തധാനത്തിന് നേതൃത്വം നല്‍കുന്ന ശ്യാമള ടീച്ചറെയും ഗുരുവായൂരപ്പന്‍ കോളേജില്‍ 2022 ല്‍ റാങ്ക് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ബോധി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയഭാരവാഹികളായി പ്രസിഡന്റ് അഡ്വ ഷിജോ എന്‍ ജി, സെക്രട്ടറി പ്രജീഷ് തിരുത്തിയില്‍, ട്രഷറര്‍ ശ്യാംജിത്ത് എന്നിവരെ തെരഞ്ഞെടുത്തു. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടുന്ന പതിനൊന്നംഗ ഉപദേശകസമിതി രൂപവത്കരിച്ചു.

തുടര്‍ന്ന് സിനിമ ആര്‍ട്ടിസ്റ്റ് ദേവരാജനും കൂട്ടരും കോമഡി പ്രോഗ്രാം അവതരിപ്പിച്ചു. അഡ്വ ഷിജോ എന്‍ ജി, പ്രജീഷ് തിരുത്തിയില്‍ തുടങ്ങിവര്‍ സംസാരിച്ചു.


Reporter
the authorReporter

Leave a Reply