കോഴിക്കോട്:മറുനാടൻ മലയാളികളുടെ കൂട്ടായ്മയായ് തുടങ്ങി കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാമൂഹിക സാംസ്കാരിക കലാ സാഹിത്യ മേഖലകളിൽ വളരെ ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഓൾ ഇന്ത്യാ മലയാളി അസോസിയേഷന്റെ പുതിയൊരു കാൽവെപ്പാണ് ദൃശ്യ മാധ്യമ അവാർഡ്. വർഷങ്ങൾക്കുമുൻപു തന്നെ സാഹിത്യമേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന അക്ഷരമുദ്ര പുരസ്കാരം നൽകിവരുന്നുണ്ട്. ഇനി തുടർന്ന് എല്ലാ വർഷങ്ങളിലും മലയാള ദൃശ്യ മാധ്യമരംഗത്ത് മികവു പുലർത്തുന്ന പ്രതിഭകളെ അവാർഡ് നൽകി ആദരിക്കാനാണ് എയ്മ ഉദ്ദേശിക്കുന്നത്.
മലയാള ടെലിവിഷനുകളിൽ ടെലിക്കാസ്റ്റ് ചെയ്യുന്ന ജനപ്രിയ സീരിയൽ,മികച്ച സംവിധായൻ, അഭിനേതാക്കൾ, ഛായാഗ്രാഹകൻ, അവതാരകർ,വാർത്താ ചാനലുകളിലെ മികച്ച വാർത്താ അവതാരകർ, റിപ്പോർട്ടർ,കാമറാമാൻ എന്നിവർക്കാണ് അവാർഡ് നൽകുക. കൂടാതെ ഒരു ടെലിവിഷൻ ചാനലിനെ മികവിലേക്കെത്തിക്കാനും മികച്ചതും വ്യത്യസ്ഥവുമായ പരിപാടികളിലൂടെ ജനകീയമാക്കാനും പരിശ്രമിച്ച ഒരു വ്യക്തിക്ക് ഐക്കൺ ഓഫ് ദി ഇയർ അവാർഡും ടെലിവിഷൻ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വ്യക്തിക്ക് സർഗാത്മക പുരസ്കാരവും നൽകും. 2021 വർഷം മേൽപ്പറഞ്ഞ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയാണ് ഈ വർഷം അവാർഡ് നൽകി ആദരിക്കുക.
സ്ഥിര ടെലിവിഷൻ പ്രേക്ഷകരായ വനിതകൾ ഉൾപ്പടെയുള്ളവരോട് നേരിട്ടും വിവിധ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ ആരാഞ്ഞും പ്രശസ്ത ചലചിത്ര സംവിധായകനായ എം. മോഹനൻ അധ്യക്ഷനായുള്ള വിവിധ മേഖലകളിൽ ഉൾപ്പെട്ട അംഗങ്ങളടങ്ങിയ ജൂറിയാണ് ഈ വർഷത്തെ അവാർഡ് നിർണയിച്ചിട്ടുള്ളത്.
2022 ഫെബ്രുവരി 26 ന് കോഴിക്കോട് ടാഗോർ സെന്റനറി ഹാളിൽ വച്ചാണ് അവാർഡുകൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
മലയാള ടെലിവിഷൻ രംഗത്ത് മികവാർന്ന വിവിധ പരിപാടികളിലൂടെ ശ്രദ്ദേയനാകുകയും മികവാർന്ന പരിപാടികളിലൂടെ ഫ്ലവേഴ്സ്, 24 ചാനലുകളെ മലയാളത്തിലെ മുഖ്യധാരാ ചനലുകളാക്കുകയും ചെയ്ത 24 ചാനലിലെ ആർ. ശ്രീകണ്ഠൻ നായർക്കാണ് എയ്മയുടെ ഈ വർഷത്തെ ഐക്കൺ ഓഫ് ദി ഇയർ അവാർഡ്. കഴിഞ്ഞ 23 വർഷമായി ദക്ഷിണേന്ത്യയിൽ സൺനെറ്റ് വർക്ക് എന്ന ചാനൽ ശൃംഗലയെ മികവിലേക്കുയർത്തിയ എസ്.ജെ.ക്ലമന്റിനാണ് ഈ വർഷത്തെ സർഗാത്മക പുരസ്കാരം. മറ്റ് അവാർഡുകൾ താഴെ പറയുന്നവയാണ്.
AIMA TELEVISION AWARDS
Icon Of The Year: R.Sreekandan Nair
Sargathmaka Puraskarar: Clement
Best Serial: Sandhwanam
Best Director: Sreejith Paleri,Thoovalsparsam
Best Script Writter: Vinu Narayanan,Thoovalsparsam
Best Cameraman: Rajeev Mankombhu,Ente Kuttikalude Achan
Best Child Performer: Angel,Ente Mathavu
New Face Female: Vishnavai Saikumar Prabin,Kaiethum Doorathu
New Face Male: Chembaruthi,Zee Keralam
Best Anchor Female: Laksshmi Nakshatra,Star Magic
Best Anchor Male: Jeeva Joseph,Sa Ri Ga Ma
Best Pair: Sajin/Gopika,Sandhwanam
Best Comedian Female:Sruthi Rajanikanth,Chakkapazham
Best Comedian Male: Unniraja,Marimayam
Best Negative Role: Anu Nair,Swantham Sujatha
Best Supp Actress: Archana,Mrs Hittler
Best Supp Actor: Dinesh Panikkar,Padatha Painkili
Best Actress : Rekha Rateesh,Sasneham
Best Actor: Rajeev,Sandhwanam
NEWS CHANNEL AWARD
Best News Reader Male:Vinu V John
Best News Reader Female: Sujaya Parvathi
Best News Reporter Femail:Asha Javed
Best News Reporter Male: K.Madhu
Best Interview: Deepak Dharmadam
Best News Camera Man: Abhilash Muhamma
News Based Program: Deepu Kalivoor.