കോഴിക്കോട് :ആഗോള പെർഫ്യൂമറി ബ്രാൻഡായ അജ്മൽ പെർഫ്യൂംസിന്റെ അത്യാധുനിക പെർഫ്യൂം ബോട്ടിക് ഷോറൂം കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവർത്തനം ആരംഭിച്ചു. 600 രൂപ മുതൽ 17,000 വരെ വിലയുള്ള പെർ ഫ്യൂമുകൾ ഇവിടെ ലഭ്യമാണ്.
1950-കളിൽ അസമിലെ ഹോജായിൽ നിന്നുള്ള ഹാജി അജ്മൽ അലി സ്ഥാപിച്ച പെർഫ്യൂമറി കമ്പനി ഇന്ന് ഇന്ത്യയില്‍ ഈ രംഗത്ത് ഏറ്റവുമധികം പാരമ്പര്യമുള്ള ശൃംഖലയാണ്. ഗൾഫിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമായി 240 ലധികം എക്സ്ക്ലൂസീവ് റീട്ടെയിൽ ഔട്ട്ലറ്റുകളുള്ള അജ്മലിന് 300-ലധികം വ്യത്യസ്ത സുഗന്ധങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. നാല്പത്തഞ്ചിലധികം രാജ്യങ്ങളിലേക്ക് പെർഫ്യൂം കയറ്റുമതി ചെയ്യുന്നുമുണ്ട്. കോഴിക്കോട് സ്റ്റോറിലൂടെ ഇനി എല്ലാ ഉല്പന്നങ്ങളും ലഭ്യമാണെന്ന് അജ്മൽ ആൻഡ് സൺസ് എൻ എച്ച് എ ഡിവിഷൻ ഇന്ത്യാ പ്രസിഡന്റ് സൗരവ് ഭട്ടാചാര്യ പറഞ്ഞു.