കോഴിക്കോട് : ദേശീയ സേവാഭാരതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.
ഒറിയാന കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് ജീവൻ ടി വി റീജ്യണൽ ബ്യൂറോ ചീഫ് അജീഷ് അത്തോളി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിനായി കൂട്ടായ്മകൾ ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
റിട്ട. എക്സ്സെസ് ഓഫീസർ കെ സി കരുണാകരൻ പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് -സി ശിവദാസൻ ,
സേവാഭാരതി ജില്ല ഐ ടി കോ-ഓർഡിനേറ്റർ
പി ബിനോയ് , മാധ്യമ പ്രവർത്തകരായ സുനിൽ കൊളക്കാട്, രാധാകൃഷ്ണൻ ഒള്ളൂർ, ഗുരുവായുരപ്പൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. വി കെ ഹരിദാസ് , സേവാ ഭാരതി യൂണിറ്റ് സെക്രട്ടറി ഷാജി കോളിയോട്ട് , കൃഷ്ണൻ മണ്ണാട്ട് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു.
വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ സിജു പാണൻ കണ്ടി, മെഡിക്കൽ പ്രവേശനം നേടിയ കെ ടി നന്ദന, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടം തുള്ളലിൽ എ ഗ്രെയിഡ് നേടിയ അനുഗ്രഹ് ശങ്കർ , സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ എ ഗ്രെയിഡ് നേടിയ ആര്യ ശിവദാസ് ,
70 ആം വയസിൽ കിണർ കുഴിച്ച കണ്ണി പൊയിൽ എ കെ ആണ്ടി – പത്മിനി ദമ്പതികൾ എന്നിവരെ ആദരിച്ചു.
സേവാഭാരതി അത്തോളി യൂണിറ്റ് രക്ഷാധികാരി ചെത്തിൽ ശ്രീനിവാസൻ കുടുംബം അവരുടെ അമ്മയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ജീവൻ രക്ഷാ ഉപകരണം സേവാ ഭരതിയ്ക്ക് കൈമാറി.
സേവാ ഭാരതി അത്തോളി യൂണിറ്റ് വിദ്യാഭ്യാസ കൺവീനർ കെ കെ റിംഷു സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് കൃഷ്ണൻ മണ്ണാട്ട് നന്ദിയും പറഞ്ഞു.