Latest

ഭരണഘടനാ അസംബ്ലി സംഘടിപ്പിച്ചു.


കടലുണ്ടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തിൽ
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ
74-ാം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഭരണഘടന അസംബ്ലി സംഘടിപ്പിച്ചു.

ചാലിയം ഉമ്പിച്ചിഹാജി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി. ഗവാസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ , സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ മുരളി മുണ്ടേങ്ങാട്ട് ബിന്ദു പച്ചാട്ട്, ടി. സുഷമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലുബൈന ബഷീർ, സ്കൂൾ പ്രിൻസിപ്പൽ എം. വി സയ്യിദ് ഹിസാമുദ്ദീൻ ഹെഡ് മാസ്റ്റർ കെ. അബ്ദുൾ ജലീൽ
പി.ടി എ പ്രസിഡന്റ് അബ്ദുൾ റഷീദ് പി.ടി. എന്നിവർ പ്രസംഗിച്ചു.ബി. ആർ. സി. കോ-ഓഡിനേറ്റർ ടീജോ പോൾ നന്ദി പറഞ്ഞു.
ഭരണഘടനയുടെ സവിശേഷതകൾ എന്ന വിഷയത്തിൽ കെ.ടി. കുഞ്ഞികണ്ണനും ഭരണഘടന ചരിത്രം വികാസം എന്ന വിഷയത്തിൽ അഡ്വ ഇ വി ലിജീഷും ക്ലാസെടുത്തു.
ഭരണഘടനാ ക്വിസ് മത്സരം ക്വിസ് മാസ്റ്റർ ജീവേഷ് സി.ആർ നയിച്ചു.

സമാപന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി. ഗവാസ് ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഹക്കിമ മാളിയേക്കൽ, കെ. ഇസ്മയിൽ , അബ്ദുറഹിമാൻ കുട്ടി എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply