കോഴിക്കോട് :ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ ഇളക്കുന്ന നീക്കങ്ങളാണ് കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് സി.പി ഐ സംസ്ഥാന എക്സി. അംഗം ടി.വി ബാലൻ പറഞ്ഞു. പൗരത്വ നിയമവും , ഭാഷയും , സംസ്കാരവും , കേന്ദ്ര സംസ്ഥാന ബന്ധങ്ങളുമെല്ലാം രാഷ്ടീയമായി തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നത്. ഭരണഘടനയെ വെല്ലുവിളിക്കുകയും തകർക്കാനും ശ്രമിക്കുന്നവർക്കെതിരെ മുഴുവൻ ജനാധിപത്യ ശക്തികളും ഒന്നിക്കണം. റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായ് സി.പി.ഐ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കൗൺസിൽ ഓഫീസിൽ (കൃഷ്ണപിള്ള മന്ദിരം ) ദേശീയ പതാക ഉയർത്തിയ ശേഷം നടന്ന ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.വി. ബാലൻ .
അഡ്വ.പി. ഗവാസ് അധ്യക്ഷത വഹിച്ചു. പി.കെ. നാസർ, പി. അസീസ് ബാബു, എം.കെ പ്രജോഷ് , ആശ ശശാങ്കൻ എന്നിവർ പ്രസംഗിച്ചു.
സി.കെ. ബിജിത്ത് ലാൽ ഭരണഘടനയുടെ ആമുഖം വായിച്ചു.