GeneralLocal News

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Nano News

കൊല്ലം: വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു. കൊല്ലം അഴീക്കലില്‍ ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ(47)യാണ് മരിച്ചത്. അഴീക്കല്‍ സ്വദേശിനിയായ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷൈജാമോള്‍ക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍. രാത്രി എട്ട് മണിയോടെയാണ് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തി ഷിബു ചാക്കോ കൃത്യം നടത്തിയത്. ഏറെക്കാലം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്.

നിരവധി കേസുകളില്‍ പ്രതിയാണ് ഷിബു ചാക്കോ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഓച്ചിറ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply