കോഴിക്കോട്: സഹകരണ സംഘം റജിസ്ട്രാര്‍ അദീല അബ്ദുള്ളക്ക് കോഴിക്കോട് ജില്ലയിലെ സഹകാരികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അദീല അബ്ദുള്ളക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഇ. രമേശ് ബാബു ( കേരള ബാങ്ക് ഡയറക്ടര്‍), ബി. സുധ ( സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍), രമേശന്‍ പാലേരി (ചെയര്‍മാന്‍- യുഎല്‍സിസി), സി.അബ്ദുള്‍ മുജീബ് ( റീജണല്‍ മാനെജര്‍ -കേരള ബാങ്ക്), മനയത്ത് ചന്ദ്രന്‍ (പാക്‌സ)് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്), പ്രഫ.പി.ടി. അബ്ദുള്‍ ലത്തീഫ് (ചെയര്‍മാന്‍ -കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി). കെ.എം.റീന (ഡിജിഎം -കേരള ബാങ്ക്), എന്നിവര്‍ സംസാരിച്ചു. ജില്ലാ പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സി പ്രശാന്ത് കുമാര്‍ സ്വാഗതവും കൊയിലാണ്ടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഒള്ളൂര്‍ ദാസന്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍
സഹകരണ മേഖല മുന്നോട്ടു വരണം: അദീല അബ്ദുള്ള
സഹകരണ പ്രസ്ഥാനങ്ങള്‍ ക്രെഡിറ്റ് മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നൂതന സംരഭങ്ങള്‍ക്ക് തുടക്കമിട്ട് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് സഹകരണ സംഘം റജിസ്ട്രാര്‍ അദീല അബ്ദുള്ള. കേരളത്തില്‍ പഠിച്ചിറങ്ങുന്ന യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ തൊഴില്‍ അവസരങ്ങളില്ല. അവര്‍ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും തൊഴില്‍ തേടി പോകേണ്ടിവരുന്നു. ഇങ്ങനെ പോകുന്ന പലരുടെയും പ്രായമായ രക്ഷിതാക്കള്‍ പരിചരിക്കാന്‍ ആളില്ലാതെ കഷ്ടപ്പാടും വിരസതയുമനുഭവിക്കുന്ന അവസ്ഥ കേരളത്തില്‍ കൂടി വരികയാണ്. ഇതിന് പരിഹാരം കാണണമെങ്കില്‍ കേരളത്തില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. അതിനായി സഹകരണ മേഖലയക്ക് വലിയ സംഭാവന ചെയ്യാനാകും. നാളികേരത്തില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്ന്നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ ബ്രാന്‍ഡ് ചെയ്തുള്ള വില്‍പ്പന, പുതിയ വ്യവസായ സംരഭങ്ങള്‍ എന്നീ രംഗങ്ങളിലേക്കും സഹകരണ മേഖല കടന്നു വരണമെന്നും അദീല അബ്ദുള്ള പറഞ്ഞു.