Friday, December 6, 2024
GeneralLatest

കോഴിക്കോട് കല്ലായിൽ കെ – റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സർഗ്ഗാത്മ പ്രതിഷേധം


കോഴിക്കോട് :കെ റെയിൽ  മഞ്ഞക്കുറ്റി പിഴുത് മാറ്റിയ ഇടങ്ങളിൽ സമരമരം  നട്ടാണ്
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കോഴിക്കോട്ടു  വേറിട്ട പ്രതിഷേധം നടന്നത്.
പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി ശോഭീന്ദ്രൻ മരം നട്ടു ഉൽഘാടനം ചെയ്തു. മരം നട്ടതോടെ സമരക്കാർ ഇങ്കിലാബ് വിളിച്ചു ആവേശം പകർന്നു.
ജനങ്ങളുടെ ആഗ്രഹം എന്താണോ അതാണ് ജനാധിപത്യത്തിൽ സംഭവിക്കേണ്ടത് ജങ്ങളുടെ ആധിപത്യത്തിന്റെ ചിത്രമാണ് ഇത്.വേഗതയാണ് പ്രശ്നമെങ്കിൽ വേഗതയിൽ നടക്കേണ്ട ഒരുപാട് കാര്യങ്ങൾ കേരളത്തിൽ ഉണ്ട്. അപേക്ഷകളിലും നിവേദനകളിലും ആണ് വേഗത വേണ്ടത്  ജനങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കും.വേഗതയാണ് സർക്കാർ മുന്നോട്ട് വെക്കുന്നതെങ്കിലും ആർക്ക് വേണ്ടിയിട്ടാണ് എന്തിനു വേണ്ടിയിട്ടാണ് വേഗത എന്നുകൂടെ സർക്കാർ വ്യക്തമാക്കണമെന്ന് ശോഭീന്ദ്രൻ പറഞ്ഞു  ഭൂമിയുടെ താളത്തെ ക്രമപ്പെടുത്താനാണ് സമര മരം നടുന്നതെന്ന് സമരസമിതി ചെയർമാൻ ഇ.ടി ഇസ്മായിൽ അഭിപ്രായപ്പെട്ടു

Reporter
the authorReporter

Leave a Reply